Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholicos Bava

Pathanamthitta

ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടു​ത്ത പ്ര​ള​യം വ​രെ കാ​ത്തി​രി​ക്ക​രു​ത്: കാ​തോ​ലി​ക്കാ ബാ​വ

പെ​രു​നാ​ട്: 2018 -ലെ ​മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ജ​ലാ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ്ണും ചെ​ളി​യും എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. റാ​ന്നി - പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ.

അ​ടു​ത്ത പ്ര​ള​യം വ​രെ ഇ​തി​നാ​യി കാ​ത്തി​രി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​സ്താ​വ​ന​ക​ള​ല്ല പ്ര​വൃ​ത്തി​യാ​ണ് വേ​ണ്ട​തെ​ന്നും ബാ​വ പ്ര​തി​ക​രി​ച്ചു. ദു​രി​തം നേ​രി​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണം. പ്ര​ള​യ​ത്തി​ന് ജാ​തി​യും മ​ത​വു​മി​ല്ല. മ​ല​യാ​ളി ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച രാ​ജേ​ഷി​നെ​പ്പോ​ലെ ഇ​നി​യാ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​ക​രു​തെ​ന്നും ബാ​വ കൂ​ട്ടി​ച്ചേ​ർ​ത്തു. ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി സ​ഭാ​ധ്യ​ക്ഷ​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ പ്ര​ള​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി ല​ളി​ത​മാ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു​വി​ന് കാ​തോ​ലി​ക്കാ ബാ​വ കൈ​മാ​റി. മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ മാ​ത്യൂ​സ് മാ​ർ‍ തേ​വോ​ദോ​സി​യോ​സ്, ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ്, തോ​മ​സ് റ​മ്പാ​ൻ, ഫാ. ​മ​ത്താ​യി ഒ​ഐ​സി, ഫാ.​യൂ​ഹാ​നോ​ൻ ഒ​ഐ​സി, ഫാ ​ആ​ൻ​ഡ്രൂ​സ് ഒ​ഐ​സി എ​ന്നി​വ​രും സ​ഭാ​ധ്യ​ക്ഷ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up